VisaInfo - The Travel Knowldege

യു എ ഇ / ദുബായ് വിസ

E-mail Print PDF

എങ്ങനെ ഒരു യു എ ഇ വിസിറ്റ് വിസ ലഭിക്കും

ഇന്ത്യയിലെ യു എ ഇ  എംബസി വിസ ഇഷ്യൂ ചെയ്യാറില്ല . വിസക്ക്‌ വേണ്ടിയുള്ള അപേക്ഷ  സ്പോണ്‍സര്‍ മുഖേന യു എ ഇ -ലാണ് സമര്‍പ്പിക്കേണ്ടത്. സ്പോണ്‍സര്‍ ഇല്ലാത്തവര്‍ ഇന്ത്യയിലുള്ള ഔദ്യോഗിക വിസാ ഏജന്‍സിയിlലോ, യു എ ഇ ആസ്ഥാനമായ ഒരു ഐയര്‍ലൈന്‍സ് ഓഫീസിലോ വിസ അപേക്ഷ സമര്‍പ്പിക്കാം.

വിസ അപേക്ഷ സമര്‍പ്പിക്കാന്‍ ആരെയല്ലാം ആശ്രയിക്കാം.

  1. ഒരു യു എ ഇ  പൗരനെ ,
  2. ഒരു യു എ ഇ  കമ്പനിയെ ,
  3. യു എ ഇ- ലെ ഒരു ഹോട്ടലിനെ (വിസിറ്റ് വിസക്ക് മാത്രം)
  4. ഔദ്യോഗിക വിസാ ഏജന്‍സി മുഖേന(exapmle. www.visainfo.co.in)
  5. യു എ ഇ-ലെ ഒരു ഐയര്‍ലൈന്‍സിനെ(വിസിറ്റ് വിസക്ക് മാത്രം)

വിസ ഇഷ്യൂ ചെയ്തു കഴിഞ്ഞാല്‍ അതിന്‍റെ കോപ്പിയും പാസ്പോര്‍ട്ടും ഇന്‍ഷുറന്‍സും ടിക്കെറ്റും  മറ്റു യാത്രാ രേഖകളുമായി യു എ ഇ ലേക്ക് യാത്ര ചെയ്യാം.

 

യു എ ഇ  വിസിറ്റ് / ബിസിനസ്‌ /ഫാമിലി /ടൂറിസ്റ്റ്‌  വിസ

നിങ്ങളുടെ യാത്ര 90  ദിവസത്തില്‍ കുറഞ്ഞതും യു എ ഇ -യില്‍  നിന്ന്‍ ശമ്പളം ലഭിക്കതെയുള്ള  ബിസിനസ്‌ സന്ദര്‍ശനമോ , കുടുംബാംഗങ്ങളുടെ സന്ദര്‍ശനമോ,സ്ഥലങ്ങല്‍ കാണുന്നതിനോ ആണെങ്കില്‍ വിസിറ്റ് വിസക്ക്‌ അപേക്ഷിക്കാം

എങ്ങനെ ഒരു യു എ ഇ  വിസ ലഭിക്കും

ഇന്ത്യയിലെ യു എ ഇ  എംബസി വിസ ഇഷ്യൂ ചെയ്യാറില്ല . വിസക്ക്‌ വേണ്ടിയുള്ള അപേക്ഷ  സ്പോണ്‍സര്‍ മുഖേന യു എ ഇ -ലാണ് സമര്‍പ്പിക്കേണ്ടത്. സ്പോണ്‍സര്‍ ഇല്ലാത്തവര്‍ ഇന്ത്യയിലുള്ള ഔദ്യോഗിക വിസാ ഏജന്‍സിയിlലോ, യു എ ഇ ആസ്ഥാനമായ ഒരു ഐയര്‍ലൈന്‍സ് ഓഫീസിലോ വിസ അപേക്ഷ സമര്‍പ്പിക്കാം.

വിസ അപേക്ഷ സമര്‍പ്പിക്കാന്‍ ആരെയല്ലാം ആശ്രയിക്കാം.

  1. ഒരു യു എ ഇ  പൗരനെ ,
  2. ഒരു യു എ ഇ  കമ്പനിയെ ,
  3. യു എ ഇ- ലെ ഒരു ഹോട്ടലിനെ -(വിസിറ്റ് വിസക്ക് മാത്രം)
  4. ഔദ്യോഗിക വിസാ ഏജന്‍സി മുഖേന-(വിസിറ്റ് വിസക്ക് മാത്രം)
  5. യു എ ഇ-ലെ ഒരു ഐയര്‍ലൈന്‍സിന്(വിസിറ്റ് വിസക്ക് മാത്രം)

വിസ ഇഷ്യൂ ചെയ്തു കഴിഞ്ഞാല്‍ അതിന്‍റെ കോപ്പിയും പാസ്പോര്‍ട്ടും  ടിക്കെറ്റും  മറ്റു യാത്രാ രേഖകളുമായി യു എ ഇ ലേക്ക് യാത്ര ചെയ്യാം.

വിസിറ്റ് വിസ ഉപയോഗിച്ച് തൊഴില്‍ എടുക്കാന്‍ പാടുള്ളതല്ല, അത് നിയമ വിരുദ്ധമാണ്.

 

യു എ ഇ തൊഴില്‍ വിസ

യു എ ഇ  തൊഴില്‍ വിസയുടെ നടപടി ക്രമങ്ങള്‍ മൂന്ന് ഘട്ടങ്ങളായി തിരിക്കാം

  1. നിങ്ങളുടെ വിദ്യാഭ്യാസ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍.
  2. സ്പോസര്‍ മുഖേന യു എ ഇ-യില്‍ വിസക്കു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കല്‍.
  3. യു എ ഇ കോന്സുലറ്റ് മുഖേന വിസ ഇഷ്യൂ ചെയ്യുക(blue collar)  ജോലിക്കാര്‍ക്ക് മാത്രം
  4. യു എ ഇ -യില്‍  എത്തിയാല്‍ ജോലി ചെയ്യാനുള്ള പെര്‍മിറ്റിന് (ബത്താക്ക) അപേക്ഷിക്കല്‍

യു എ ഇ-യില്‍  വിസ അപേക്ഷ സമര്‍പ്പിക്കാന്‍ നിങ്ങളുടെ  താഴെ പ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം

അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ്‌ ജി സി സി അംഗീകരിച്ച ഡോക്ടര്‍ മുഖേന മെഡിക്കല്‍ ചെക്കപ്പ്‌ ചെയ്യുന്നത് നല്ലതാണ്. കാരണം,യു എ ഇ -യില്‍ എത്തിയാല്‍ റെസിഡന്‍റ് പെര്‍മിറ്റ്‌ (ബത്താക) ലഭിക്കാന്‍ നിങ്ങള്‍ അവിടെ മെഡിക്കല്‍ പാസായിരിക്കണം.അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ അവിടെ ജോലി ചെയ്യാന്‍ കഴിയില്ല .അതുകൊണ്ട് നിങ്ങളുടെ യാത്രയും വിസയും സുരക്ഷിതമായിരിക്കാന്‍  പോകുന്നതിനു മുന്‍പ്‌ ചെക്ക്‌ ചെയ്യുക (എങ്ങനെ ഒരു ജി സി സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാം എന്നതിനെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )

  1. സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി
  2. Police Clarence certificate from Police station
  3. നിങ്ങളുടെ പാസ്സ്പോട്ടിന്‍റെ  കോപ്പി
  4. നിങ്ങളുടെ ഫോട്ടോ
  5. സ്പോണ്‍സരുടെ പാസ്പോര്‍ട്ട്‌ കോപ്പി .
  6. സ്പോണ്‍സര്‍ യു എ ഇ പൗരന്‍ അല്ലെങ്കില്‍ റെസിഡന്‍റ് വിസാ പേജ് കോപ്പി
  7. ട്രേഡ് ലൈസെന്‍സ് സര്‍ട്ടിഫിക്കറ്റ്.
  8. വിസ അപേക്ഷാ ഫോറം
  9. നിങ്ങളും സ്പോണ്‍സറും ഒപ്പുവെച്ച  തൊഴില്‍ കോണ്‍ട്രാക്റ്റ്
  10. വിസ ഫീസ്‌
യു എ ഇ കോന്സുലറ്റ് മുഖേനയുള്ള വിസ കിട്ടാനുള്ള നടപടി ക്രമങ്ങള്‍  (blue collar  ജോലിക്കാര്‍ക്ക് മാത്രം)

Blue-collar ജോലികള്‍ക്ക് ഉദാഹരണം. construction, mechanic, maintenance,cook, driver etc

  1. ജി സി സി അംഗീകരിച്ച ഡോക്ടര്‍ മുഖേന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്(സാക്ഷ്യപ്പെടുത്തിയത്)
  2. പാസ്പോര്‍ട്ട്‌
  3. വിസ സ്റ്റാമ്പ്‌ ചെയ്യുന്നതിനുള്ള ലെറ്റര്‍
  4. നിങ്ങളുടെ ഫോട്ടോ

വിസ ലഭിച്ചുകഴിഞ്ഞാല്‍ താഴെപ്പറയുന്ന രേഖകളുമായി യു എ യി -ലേക്ക് നിങ്ങള്‍ക്ക്‌ യാത്ര ചെയ്യാം

  1. ആറു മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള പാസ്പോര്‍ട്ട്‌
  2. ഇമ്മിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ള  പാസ്പോര്‍ട്ട് അഥവാ E.C.N.R പാസ്പോര്‍ട്ട്‌ ഇല്ലെങ്കില്‍ പ്രൊട്ടക്ടര്‍ ഓഫ് എമ്മിഗ്രെന്‍റ് മുഖേന യാത്രക്കു വേണ്ടിയുള്ള ഇമിഗ്രേഷന്‍ ക്ലിയരന്സിനു എന്‍ട്രി വിസയും, ടികെറ്റും, ദുബായിയിലെ ഇന്ത്യന്‍ എംബസി സാക്ഷ്യ പ്പെടുത്തിയ തൊഴില്‍ കരാര്‍ ,ഇന്‍ഷുന്‍സ് എന്നിവയുമായി  അപേക്ഷിക്കുക)
  3. വിസ
  4. യാത്രാ ടിക്കറ്റ്‌
  5. ജി സി സി അംഗീകരിച്ച ഡോക്ടര്‍ സാക്ഷ്യ പ്പെടുത്തിയ  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
  6. വിദ്യാഭ്യാസ രേഖയും തൊഴില്‍ പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ -നിങ്ങളുടെ വിസക്ക്‌ ആവശ്യമെങ്കില്‍
  7. ഡ്രൈവിംഗ് ലൈസന്‍സ്--നിങ്ങളുടെ വിസക്ക്‌ ആവശ്യമെങ്കില്‍
യു എ ഇ -യില്‍  എത്തിയ  ശേഷം നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍

എയര്‍പോര്‍ട്ടില്‍ ഇമ്മിഗ്രേഷന്‍ ക്ലിയര്‍ ചെയ്യണം അതിനായ്‌ ഇമ്മിഗ്രേഷന്‍ ഓഫീസില്‍ നിങ്ങളുടെ പാസ്പോര്‍ട്ടും വിസയും കാണിക്കുക.  കൂടാതെ നിങ്ങളുടെ കണ്ണിന്‍റെ റെറ്റിനയുടെ ഫോട്ടോ ഇമ്മിഗ്രെഷനില്‍ എടുക്കുന്നതാണ്.അതിനു ശേഷം 30 ദിവസത്തിനുള്ളില്‍ ഫിന്‍ഗര്‍ പ്രിന്‍റ് സര്‍ട്ടിഫിക്കറ്റ്, എമിരേറ്റ്സ് ഐ ഡി കാര്‍ഡ്‌ ,ബത്താക്ക എന്നിവയ്ക്കുവേണ്ടി അപേക്ഷിക്കണം.

യു എ ഇ -യില്‍ എത്തിയാല്‍ ജോലി ചെയ്യാനുള്ള പെര്‍മിറ്റ്‌ (ബത്താക്ക  ) ലഭിക്കാന്‍ ആവശ്യമായ രേഖകള്‍

  1. എമിരേറ്റ്സ് ഐ ഡി കാര്‍ഡ്‌ -ഫീസ്‌ 240 Dir ham + 30 Dir ham typing charge
  2. നിങ്ങളുടെ പാസ്പോര്‍ട്ട്‌
  3. സ്പോണ്സറുടെ സാക്ഷ്യ പത്രം
  4. മെഡിക്കല്‍ ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌-ഫീസ്‌ 550 Dir ham 40 Typing Charge + 15 Dir ham Postage charge
  5. ഫിങ്കര്‍ പ്രിന്‍റ് സെക്യൂരിറ്റി ക്ലീയരെന്‍സ് സര്‍ട്ടിഫികെറ്റ്‌
  6. നിങ്ങളുടെ ഫോട്ടോകള്‍
  7. സ്പോണ്‍സരുടെ പാസ്പോര്‍ട്ട്‌ കോപ്പി .
  8. സ്പോണ്‍സര്‍ യു എ ഇ പൗരന്‍ അല്ലെങ്കില്‍ റെസിഡന്‍റ് വിസാ പേജ് കോപ്പി
  9. ട്രേഡ് ലൈസെന്‍സ് സര്‍ട്ടിഫിക്കറ്റ്.
  10. നിങ്ങളും സ്പോണ്‍സറും ഒപ്പുവെച്ച  തൊഴില്‍ കോണ്‍ട്രാക്റ്റ്
  11. അപേക്ഷാ ഫോറം

ബത്താക്ക (റസിഡന്‍സ് പെര്‍മിറ്റ്‌ ) ലഭിച്ചാല്‍ നിങ്ങള്‍ക്ക്‌ ജോലി ചെയ്തു തുടങ്ങാം

 

Contact Info

+91 9663380969
+91 9846620007

Email : visainfoemail@gmail.com

Indus Global Mobility Solutions
# 51/14, Doddathoguru,
Godrej E City Entrance,
Electronic City,
Bangalore -560100

Business Visa Requirements

Gulf Visa

You are here: Home ഗള്‍ഫ്‌ വിസ വിവരങ്ങള്‍ മലയാളം യു എ ഇ / ദുബായ് വിസ